ഗുരുനാഥൻ

• കൊട്ടിയൂരുമായി ബന്ധപ്പെട്ട ചപ്പാരം ക്ഷേത്രത്തിലെ പാരമ്പര്യ പൂജാരിമാരിൽപ്പെട്ട ശ്രീ.രയരപ്പശൻ( ദാരപ്പശൻ ) അവർകളുടെ ശിഷ്യനാണ്, ആചാര്യൻ ശ്രീ എം.ടി.വിശ്വനാഥൻ (വിശ്വേട്ടൻ)..

• ശ്രീവിദ്യാ ഉപാസകൻ.. ആചാര്യൻ..

• ഇന്ന് തന്ത്രവിദ്യാ സമ്പ്രദായത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാനും പഠിപ്പിക്കാനും പ്രാവീണ്യമുള്ള കേരളത്തിലെ പ്രഗൽഭനായൊരു താന്ത്രികൻ..

• ശ്രേഷ്ഠാചാര സഭയുടെ സ്ഥാപകൻ..

• ലോകമെമ്പാടുമുള്ള നിരവധി ശ്രീവിദ്യാ ഉപാസകർക്കും, സാധകർക്കും, പൂജാരിമാർക്കും ആരാധ്യനായ ഗുരുനാഥൻ..

• കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പഴയകാല ഓർഗനൈസർ..

• കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെയും ആചാര സമ്പ്രദായങ്ങളുടെയും ക്ഷേത്രങ്ങളുടെയും, സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി ജീവിതത്തിന്റെ ഭൂരിഭാഗവും സമർപ്പിച്ച്; തന്ത്രവിദ്യാപീഠത്തിന്റെ ആചാര്യനായ മാധവ്ജിയോടൊത്ത് പ്രവർത്തിച്ച പഴയകാല സംഘപ്രവർത്തകൻ..

• ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളും സാധകൻമാരും പങ്കെടുത്ത; രണ്ട് മഹായാഗങ്ങളാണ് വിശ്വേട്ടന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്നത്.. 2007-ൽ സൗത്രാമണി യാഗവും, 2012-ൽ ഗായത്രി മഹായാഗവും..

• കേരള ഗവൺമെന്റ് സർവീസിൽ നിന്ന് ജില്ലാ വനിതാ ക്ഷേമ ഓഫീസറായി വിരമിച്ച, ശ്രീവിദ്യ ഉപാസകയും, മാധവ്ജിയുടെ പ്രിയശിഷ്യയും, കേരളത്തിൽ അറിയപ്പെടുന്ന ഒരു ആദ്ധ്യാത്മിക പ്രഭാഷകയുമായ, ശ്രീമതി വാസന്തി അമ്മയാണ്  വിശ്വേട്ടന്റെ ധർമ്മപത്നി.