ഷോഡശ സംസ്കാരം
നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ബോധപൂര്‍വ്വം പരിശ്രമിയ്ക്കേണ്ടതുണ്ട് എന്ന ആര്‍ഷ സംസ്കൃതികളുടെ സൃഷ്ടിപരമായ മേഖലകളെ പുതിയ കാലത്ത് എപ്രകാരമാണ് പ്രാവര്‍ത്തികമാക്കുക എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഷോഡശസംസ്കാരക്രിയയെ ശ്രേഷ്ഠാചാരസഭ അവതരിപ്പിയ്ക്കുന്നത്. ഗര്‍ഭധാരണം മുതല്‍ ദമ്പതികള്‍ ശ്രദ്ധിയ്ക്കേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പഠിപ്പിയ്ക്കുകയും ഉത്തമസന്താന ലബ്ധിയ്ക്കായി എങ്ങിനെ യജ്ഞതുല്യ ജീവിതം എങ്ങിനെ നയിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന പഠന പരിശീലനങ്ങള്‍ സഭയുടെ സിലബസ്സില്‍ ഒന്നാണ്.