കുലദേവത

കുലദേവതാ സങ്കൽപം ഭാരതത്തിൽ എല്ലാക്കാലത്തും സജീവമായിരുന്നു … എല്ലാ വ്യക്തിക്കും എല്ലാ കുടുംബത്തിനും ഓരോ കുലദേവത ഉണ്ടാവുകയും, ആ ദേവതയുടെ പ്രീതിക്കായി ചിട്ടയായ ജീവിതചര്യ പാലിക്കുകയും ചെയ്ത ഒരു സമൂഹമായിരുന്നു ഭാരതത്തിൽ നിലനിന്നിരുന്നത്… ഈ കുലദേവതാചരണത്തിലുണ്ടായ അപചയമാണ് ഹിന്ദു കുടുംബങ്ങളുടെ അപചയത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞ ശ്രേഷ്ഠാചാര സഭ കുലദേവതാചരണം  പുനസ്ഥാപിയ്ക്കുവാനും സജീവമാക്കുവാനും പ്രേരിപ്പിച്ച്കൊണ്ടാണ്  അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സന്ധ്യയിലെ നാമജപം എന്ന ഏറ്റവും ലളിതവും എന്നാല്‍ ഫലശക്തിയുള്ളതുമായ ആചരണപദ്ധതി ശക്തമായി നടപ്പിലാക്കുവാന്‍ വേണ്ട പ്രചീരണ പരിശീലനക്കളരികള്‍ നടത്തിക്കൊണ്ടാണ് സഭ ഹിന്ദു ആത്മവിശ്വാസം പുനസ്ഥാപിയ്ക്കുവാനുള്ള ആദ്യ പടി തുടങ്ങുന്നത്.

കേരളത്തിലെ മിക്കവാറും ഹിന്ദു കുടുംബങ്ങളിലെ കുലദേവത ഭദ്രകാളി  ആണ്. വിഘ്നേശ്വരനേ ഭജിയ്ക്കാത്ത , സ്മരിയ്ക്കാത്ത ഒരു വിശേഷവും ഹിന്ദുവിനില്ല.ഏറ്റവും വിശിഷ്ഠമായ ആരാധനയിലൂടെ കുലദേവതാചരണം ശക്തമാക്കുന്നതിനായി ശ്രേഷ്ഠാചാരസഭ ഒരു വര്‍ഷം നീണഅട് നില്ക്കുന്ന പഠന ക്ലാസ്സ് അതിന്റെ ആരംഭം മുതല്‍ നടത്തിവരുന്നു.