നാമജപ പ്രചരണം
ഇന്നത്തെ ഹിന്ദു സമൂഹം അനേകം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നു. പ്രശങ്ങള്‍ വരുമ്പോള്‍ അവ നേരിടാന്‍ സാധിക്കാതെ പലരും പകച്ചു നില്ക്കുന്നു ഒരു ഭീരുവിനെ പോലെ.ചിലര്‍ വിധിയെ പഴിക്കുന്നു , അലെങ്കില്‍ സ്വയം പഴിക്കുന്നു .
ഇതല്ല നമ്മുടെ ഋഷിമാര്‍ നമ്മുക്ക് തന്ന പാഠം, പ്രശ്നങ്ങള്‍ വരുമ്പോള്‍ അവയെ നേരിടാനും മറികടക്കാനും ആണ് അവര്‍ ആഹ്വാനം ചെയ്തിട്ടുള്ളത് , പക്ഷെ ഇതിനു ഉള്ള ആര്‍ജ്ജവം മുന്‍പോട്ടു പോകാന്‍ ഉള്ള ഉള്ള് കരുത്ത് എല്ലാം നമുക്ക് നഷ്ട്ടം ആയി കൊണ്ടിരിക്കുന്നു . നമുക്ക് നമ്മുടെ കരുത്ത് തിരികെ വേണം , ജീവിത പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടാന്‍ ഉള്ളആര്ജ്ജവം വേണം , ജീവിത വിജയം ഭീരുവിന് ഉള്ളതല്ല , മറിച്ചു ധീരന്മാര്ക്കു ഉള്ളതാണ് . ജീവിതത്തില്‍ നിന്നും ഒളിച്ചോടുക അല്ല മറിച്ചു , പ്രശങ്ങളെ അതിജീവിച്ചു ജീവിത വിജയം നേടി എടുക്കുക ആണ് വേണ്ടത് .
ഇതിനു സ്വ പ്രയത്നം മാത്രം പലപ്പോഴും മതിയാകില്ല , കാരണം നമുക്ക് അനേകം പരിമിതികള്‍ ഉണ്ട് അതുകൊണ്ട് ഈ പരിമിതികള്‍ മറികടക്കാന്‍ നമുക്ക് ഈശ്വരാധീനം വേണം. ഈശ്വര അനുഗ്രഹം കൂടി ഉണ്ടെങ്കിലെ നമ്മുടെ പ്രയത്നം പൂര്‍ണം ആകു.ഈശ്വര അനുഗ്രഹം നേടി എടുക്കാന്‍ എന്ത് വേണം ?
നാം ഓരോരുത്തരും സാധന ചെയ്യണം.നമുക്ക്സ്വ കുല ദേവതയുടെ അനുഗ്രഹം വേണം ഇതിനു ഏറ്റവും ലളിതം ആയ മാര്‍ഗം ആണ് നാമ -മന്ത്ര ജപം .