ശ്രേഷ്ഠാചാരസഭയുടെ കീഴിൽ ബാല പാഠശാല വർഷങ്ങളായി നടക്കാറുണ്ട്, മറ്റെല്ലാ ക്ലാസ്സുകളും പോലെ ഇതും കൊറോണ കാരണം മുടങ്ങി. ഒത്തുചേർന്ന് പഠിക്കാനുള്ള സാഹചര്യം നീണ്ടു പോകുന്ന ഈ അവസരത്തിൽ ഓൺലൈൻ ആയി പാഠശാല വീണ്ടും തുടങ്ങുകയാണ്. നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെ കൂടുതൽ മനസ്സിലാക്കാൻ, കഥകളും ശ്ലോകങ്ങളും കളികളുമൊക്കെയായി ഒരു മണിക്കൂർ ദൈർഘ്യമുള്ള രസകരമായ ഒരു പഠനരീതിയായിരിക്കും ഉണ്ടാവുക, എല്ലാ ശനിയാഴ്‌ചയും വൈകിട്ട് ഇന്ത്യൻ സമയം ഏഴു മണിക്ക്.
ഭഗവത്ഗീത, കഥ, കുഞ്ഞുണ്ണിക്കവിത, മഹത് വ്യക്തികളെ പരിചയപ്പെടുത്തൽ, കടങ്കഥ, വ്യക്തിത്വവികാസ ക്ലാസ്സുകൾ ആചാരങ്ങൾ തുടങ്ങി സ്വാദിഷ്ടമായ ഒട്ടേറെ വിഭവങ്ങൾ ചേർന്നതാണ് ബാലപാഠശാല..
താല്പര്യമുള്ളവർ ഈ ലിങ്കിൽ രെജിസ്റ്റർ ചെയ്യുക. https://forms.gle/yW5aGUodtwyBBnkS8
നൂറു രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
Contact us at : 9916484282