കുലദേവതാ ദർശനം
കേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ ഗുരു കാരണവൻമാർ സ്വന്തം കുടുംബത്തിന്റെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നിട്ടുണ്ട്. ഇടക്കാലത്ത് തെറ്റായ പല ആശയങ്ങൾക്കും പിറകെ പോയ ഹിന്ദു സമൂഹം ഈ ആരാധന മുടക്കുകയും, തലമുറകളായി കാത്തുപോന്ന ചൈതന്യത്തെ ശോഷിപ്പിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്ന അവസ്ഥയുമാണിന്ന്.. തൽഫലമായി സമ്പൽ സമൃദ്ധി നിറഞ്ഞു നിന്ന കുടുംബങ്ങളിലെ ഇന്നത്തെ തലമുറ ദിശാബോധവും ആത്മവിശ്വാസവും നഷ്ടപെട്ട് ഉഴലുകയാണ്.
നഷ്ടപെട്ട ആത്മവിശ്വാസവും , കുലദേവതാ അനുഗ്രവും തിരിച്ചു കൊണ്ടുവരാൻ ജാതിഭേതമന്യെ ഓരോ കുടുംബവും പ്രയത്നികേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലളിതമായ സാധനാ പദ്ധതിയിലൂടെ കുലദേവതാ പ്രീതിനേടി തേജസ്സോടു കൂടിയ ഹിന്ദു സമൂഹത്തെ തയ്യാറാക്കുക എന്നത് ശ്രേഷ്ഠാചാരസഭയുടെ പരമമായ ലക്ഷ്യമാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിന് അനുയോജ്യമായി എല്ലാവർക്കും നിത്യേന ആചരിക്കാൻ കഴിയുന്ന ലളിതമായ ആരാധനാ പദ്ധതിയാണ് ആചാര്യൻ ശ്രീ എം ടി വിശ്വനാഥന്റെ നേതൃത്വത്തിൽ ശ്രേഷ്ഠാചാരസഭ ഒരുക്കുന്നത്. സ്വന്തം അസ്ഥിത്വത്തിൽ അടിയുറച്ച് നിന്ന് സാധനയിലൂടെ പ്രലോഭനങ്ങളെ അതിജീവിക്കുന്ന ആത്മവിശ്വാസമുള്ള ഹിന്ദു സമാജത്തെ സൃഷ്ടിച്ചെടുക്കുന്ന ഈ പദ്ധതി വിജയിപ്പിക്കേണ്ടത് സമൂഹത്തിലെ ഒരോ വ്യക്തിയുടേയും ചുമതലയാണ്.
ക്ലാസ്സിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ആദ്യ ക്ലാസ് : 12 ഫെബ്രുവരി 2023.
സമയം : ഞായറാഴ്ചകളിൽ രാവിലെ 9 മണി മുതൽ – ഉച്ചക്ക് 12 മണി വരെ.
സ്ഥലം : ആദി ശങ്കര ജന്മ ഭൂമി, മുതലക്കടവ് ഹാൾ, കാലടി , എറണാകുളം.
രജിസ്ട്രേഷൻ : ആയിരം രൂപ (1000 ).
ഫീസ് : 1000 രൂപ – രണ്ടാം മാസം മുതൽ.
പാഠ്യവിഷയങ്ങൾ : കുലദേവത ആരാധന, മന്ത്രജപ സാധന, ഗായത്രി സാധന സന്ധ്യാവന്ദനം, ഗണപതി ഹോമം, ഗണപതി സാധന.
ഈ കോഴ്സിൽ ജാതി, മത, ലിംഗ ഭേദമെന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്.
Online registration form:
Click here to register via Google form
Contact:
+91 9686225136 / +91 9207059182