Loading Events

« All Events

  • This event has passed.

കുലദേവതാ ദർശനം

February 20, 2022 @ 8:00 am - February 27, 2022 @ 5:00 pm

കുലദേവതാ ദർശനം – ശ്രേഷ്ഠാചാരസഭ, കേരളം
ലളിതമായ പദ്ധതിയിലൂടെ കുലദേവതയുടെ അനുഗ്രഹം നേടാനും , സ്വയം കുലദേവതയെ പാരമ്പര്യ രീതിയിൽ ആരാധിക്കാനും പഠിക്കാം.

7 Live zoom sessions : 1 hour 30 minutes each
Whatsapp messages/ Audio / Video files
Based on Traditional Kerala Tantra principles.
Starts from 20th Feb 2022

Registration fees : 100 Rs
Registration link
https://docs.google.com/forms/d/13v0VYDfG5JAS77v5iUGlp0ejPiyq5Swai1gW5htLv_g/

കേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ ഗുരു കാരണവൻമാർ സ്വന്തം കുടുംബത്തിന്റെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നിട്ടുണ്ട്. ഇടക്കാലത്ത് തെറ്റായ പല ആശയങ്ങൾക്കും പിറകെ പോയ ഹിന്ദു സമൂഹം ഈ ആരാധന മുടക്കുകയും, തലമുറകളായി കാത്തുപോന്ന ചൈതന്യത്തെ ശോഷിപ്പിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്ന അവസ്ഥയുമാണിന്ന്.. തൽഫലമായി സമ്പൽ സമൃദ്ധി നിറഞ്ഞു നിന്ന കുടുംബങ്ങളിലെ ഇന്നത്തെ തലമുറ ദിശാബോധവും ആത്മവിശ്വാസവും നഷ്ടപെട്ട് ഉഴലുകയാണ്.

നഷ്ടപെട്ട ആത്മവിശ്വാസവും , കുലദേവതാ അനുഗ്രവും തിരിച്ചു കൊണ്ടുവരാൻ ജാതിഭേതമന്യെ ഓരോ കുടുംബവും പ്രയത്നികേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലളിതമായ സാധനാ പദ്ധതിയിലൂടെ കുലദേവതാ പ്രീതിനേടി തേജസ്സോടു കൂടിയ ഹിന്ദു സമൂഹത്തെ തയ്യാറാക്കുക എന്നത് ശ്രേഷ്ഠാചാരസഭയുടെ പരമമായ ലക്ഷ്യമാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിന് അനുയോജ്യമായി എല്ലാവർക്കും നിത്യേന ആചരിക്കാൻ കഴിയുന്ന ലളിതമായ ആരാധനാ പദ്ധതിയാണ് ആചാര്യൻ ശ്രീ എം ടി വിശ്വനാഥന്റെ നേതൃത്വത്തിൽ ശ്രേഷ്ഠാചാരസഭ ഒരുക്കുന്നത്. സ്വന്തം അസ്ഥിത്വത്തിൽ അടിയുറച്ച് നിന്ന് സാധനയിലൂടെ പ്രലോഭനങ്ങളെ അതിജീവിക്കുന്ന ആത്മവിശ്വാസമുള്ള ഹിന്ദു സമാജത്തെ സൃഷ്ടിച്ചെടുക്കുന്ന ഈ പദ്ധതി വിജയിപ്പിക്കേണ്ടത് സമൂഹത്തിലെ ഒരോ വ്യക്തിയുടേയും ചുമതലയാണ്.

വാരാന്ത്യങ്ങളിലായി ഏഴു ക്ലാസ്സുകളും മറ്റു ദിവസങ്ങളിൽ ഓഡിയോ-വീഡിയോ-പിഡിഫ് സന്ദേശങ്ങളുമായി 41 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സിൽ എല്ലാ സനാതന ധർമ്മ പഠിതാക്കൾക്കും സ്വാഗതം

Details

Start:
February 20, 2022 @ 8:00 am
End:
February 27, 2022 @ 5:00 pm
Event Category:

Details

Start:
February 20, 2022 @ 8:00 am
End:
February 27, 2022 @ 5:00 pm
Event Category: