കുലദേവതാ ദർശനം
(കുലദേവതാ ആരാധന ചെയ്യുവാനുള്ള ലളിതമായ പൂജാ പഠനം)
കേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ ഗുരു കാരണവൻമാർ സ്വന്തം കുടുംബത്തിന്റെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നിട്ടുണ്ട്. ഇടക്കാലത്ത് തെറ്റായ പല ആശയങ്ങൾക്കും പിറകെ പോയ ഹിന്ദു സമൂഹം ഈ ആരാധന മുടക്കുകയും, തലമുറകളായി കാത്തുപോന്ന ചൈതന്യത്തെ ശോഷിപ്പിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്ന അവസ്ഥയുമാണിന്ന്.. തൽഫലമായി സമ്പൽ സമൃദ്ധി നിറഞ്ഞു നിന്ന കുടുംബങ്ങളിലെ ഇന്നത്തെ തലമുറ ദിശാബോധവും ആത്മവിശ്വാസവും നഷ്ടപെട്ട് ഉഴലുകയാണ്.
നഷ്ടപെട്ട ആത്മവിശ്വാസവും , കുലദേവതാ അനുഗ്രവും തിരിച്ചു കൊണ്ടുവരാൻ ജാതിഭേതമന്യ ഓരോ കുടുംബവും പ്രയത്നികേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലളിതമായ സാധനാ പദ്ധതിയിലൂടെ കുലദേവതാ പ്രീതിനേടി തേജസ്സോടു കൂടിയ ഹിന്ദു സമൂഹത്തെ തയ്യാറാക്കുക എന്നത് ശ്രേഷ്ടാചാരസഭയുടെ പരമമായ ലക്ഷ്യമാണ്. ഇന്നത്തെ ജീവിതസാഹചര്യത്തിന് അനുയോജ്യമായി എല്ലാവർക്കും നിത്യേന ആചരിക്കാൻ കഴിയുന്ന ലളിതമായ ആരാധനാ പദ്ധതിയാണ് ആചാര്യൻ ശ്രീ എം ടി വിശ്വനാഥന്റെ നേതൃത്വത്തിൽ ശ്രേഷ്ടാചരസഭ ഒരുക്കുന്നത്. സ്വന്തം അസ്തിത്വത്തിൽ അടിയുറച്ച് നിന്ന് സാധനയിലൂടെ പ്രലോഭനങ്ങളെ അതിജീവിക്കുന്ന ആത്മാവിശ്വാസമുള്ള ഹിന്ദു സമാജത്തെ സൃഷ്ടിച്ചെടുക്കുന്ന ഈ പദ്ധതി വിജയിപ്പിക്കേണ്ടത് സമൂഹത്തിലെ ഒരോ വ്യക്തിയുടേയും ചുമതലയാണ്
വാരാന്ത്യങ്ങളിലായി ഏഴു ക്ലാസ്സുകളും മറ്റു ദിവസങ്ങളിൽ ഓഡിയോ-വീഡിയോ-പിഡിഫ് സന്ദേശങ്ങളുമായി 41 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സിൽ എല്ലാ സനാതന ധർമ്മ പഠിതാക്കൾക്കും സ്വാഗതം. ദീപാവലി ദിവസം വൈകിട്ട് 7 മണിക്ക് ക്ലാസ് ആരംഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ രെജിസ്റ്റർ ചെയ്യുക:
നൂറു രൂപയാണ് രെജിസ്ട്രേഷൻ ഫീസ്.
രജിസ്‌ട്രേഷൻ ചെയ്യേണ്ടത് ഒരു ഗൂഗിൾ ഫോമിൽ കൂടി ആണ്… അത് താഴെ കൊടുത്തിരിക്കുന്നു… ആ ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക…