ഗുരുപരമ്പര


സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം

അസ്മദാചാര്യ പരയന്താമ് വന്ദേ ഗുരു പരമ്പരാം
ഗുരുസ്മൃതി പുരാണാനാം അലയം കരുണാലയം

നമാമി ഭഗവത്പാദം ശങ്കരം ലോകശങ്കരം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്ര ഭാഷ്യ കൃതോ വന്ദേ ഭഗവന്തോ പുനപുനഃ

ആത്മീയമായ ഉയര്‍ച്ചയ്ക്ക് നിദാനമാവുന്ന ആദ്ധ്യാത്മിക ചര്യകളെ ഗുരു ശിഷ്യനിലേയ്ക്ക പകരുന്ന പരമ്പരാഗത ഇന്ത്യന്‍ സമ്പ്രദായത്തിലാണ്  സഭയുടെ പഠന പരിശീലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഗുരുശിഷ്യ ബന്ധത്തിലൂടെ ഈശ്വര സാക്ഷാത്കാരം എന്ന തത്വത്തെ പ്രയോഗവല്കരിക്കുകയാണ്  ശ്രേഷ്ഠാചാരസഭ.


____________________________

മാധവ് ജിയും കേരളത്തിന്റെ മാറ്റങ്ങളും

മത0 എന്ന് പറയുന്നത് ആദ്ധ്യാത്മികതയുടെ അടിസിഥാനത്തിലല്ല ആചരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിലനില്ക്കുന്നത്. അതില്‍ ധാരാളം അപചയങ്ങള്‍ വന്നുവെന്ന് ഇന്ന് നമുക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. അത് പുനരുദ്ധരിയ്ക്കണം , വീണ്ടും ആചരണങ്ങള്‍ സജീവമാക്കണം ,ശക്തമാക്കണം എന്ന സങ്കല്പത്തില്‍ സ്വര്‍ഗ്ഗീയനായ മാധവ്ജി മുന്‍കൈയ്യെടുത്ത്  1987 ല്‍ പാലിയത്ത് വെച്ച്  ഒരു പാലിയം വിളംബരം  പ്രഖ്യാപിയ്ക്കുകയുണ്ടായി. പക്ഷെ അതിന് വേണ്ടപോലെയുള്ള ഒരു പിന്തുടര്‍ച്ചയായിട്ടുള്ള പ്രവര്‍ത്തനം നടന്നിട്ടില്ല .ശ്രേഷ്ഠാചാരസഭ ആ പ്രവര്‍ത്തനമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത് എന്നതാണ് രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. എല്ലാ ആചരണങ്ങളും നടപ്പിലാക്കകയും അത് ചെയ്ത്കൊടുക്കാന്‍ പറ്റിയ രീതിയിലുള്ള ആചാര്യന്മാരെ സൃഷ്ടിക്കുകയുമാണ് സഭ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

പാലിയം വിളംബരം

_______________________________________________________________

മാധവ് ജിയും ഹിന്ദു നവോതഥാനവും എന്ന വിഷയത്തിൽ ആചാര്യൻ വിശ്വേട്ടൻ എഴുതിയ ലേഖനം.