ലക്‌ഷ്യം
കഴിഞ്ഞ ഇരുപത്തയാറ് വര്‍ഷങ്ങളായിട്ട് കേരളത്തിലെ ആദ്ധ്യാത്മിക സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച് ച്കോർൊണ്ടിരിയ്ക്കുന്ന ഒരു കൂട്ടായ്മയാണ് ശ്രേഷ്ഠാചാരസഭ. ഹൈന്ദവ സമൂഹത്തിലെ അപചയത്തിന് കാരണം പ്രധാനമായും ഓരോ കുടുംബങ്ങളില്‍ വന്ന് ചേര്‍ന്നിരിയ്ക്കുന്ന കുലദേവതയുടെ ആരാധനയില്‍ വന്ന മുടക്കങ്ങളാണ് എന്ന് വേര്‍തിരിച്ചറിഞ്ഞ് കുലദേവതാരാധനയുടെ പുനരുദ്ധാരണത്തിനു വെണ്ടിയിട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു കൂട്ടായ്മയാണ് ശ്രേഷ്ഠാചാരസഭ.അതിനു വേണ്ടി സമൂഹത്തിലുള്ള മുഴുവന്‍ ആളുകളേയും ജാതി വ്യത്യാസമന്യേ ,ലിംഗ വ്യത്യാസമന്യേ എല്ലാവരേയും ആചരണങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു.
അടിസ്ഥാനപരമായിട്ട് ഒരു വര്‍ഷത്തെ പരിശീലന സമ്പ്രദായമാണ് നിലവിലുള്ളത്. സന്ധ്യാവന്ദനം ,ഗായത്രീമന്ത്രജപം , ഗണപതി , ഭദ്രകാളി മന്ത്രങ്ങളിലുള്ള ജപക്രമങ്ങള്‍ കൂടതെ എല്ലാവര്‍ക്കും ആചരിക്കാവുന്ന രീതിയിലുള്ള ഒരു ഗണപതി ഹോമം ,ഒരു ഭദ്രകാളീ പൂജ ഇത്രയുമാണ് സാമാന്യേന ഒരു വര്‍ഷം കൊണ്ട് പഠിപ്പിച്ച് തീര്‍ക്കുന്നത്.
സാധകന്മാരെ സൃഷ്ടിയ്ക്കാന്‍ വേണ്ടിയിട്ടാണ് ശ്രേഷ്ഠാചാരസഭ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്നത്. അല്ലാതെ കേവലം പൂജാരിമാരെ സൃഷ്ടിയ്ക്കാനുള്ള ആ രീതിയില്‍,ആ സങ്കല്പത്തില്‍ പൂജ പഠിപ്പിയ്ക്കുന്ന ഒരു സമ്പ്രദായമല്ല ഇവിടെ ഉള്ളത്. എല്ലാവര്‍ക്കും പൂജ ചെയ്യാന്‍ അവകാശമുണ്ട്, എല്ലാവര്‍ക്കും സാധകന്മാരാവാം സാധനയുടെ താന്ത്രിക സാധനയുടെ പ്രധാന ഘടകമാണ് പൂജയും ഹോമവും എന്നുള്ളതുകൊണ്ട് അത് സാര്‍വത്രികമാക്കാന്‍ എല്ലാവരിലും എത്തിയ്ക്കുവാനുള്ള പരിശ്രമമാണ് കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷങ്ങളായിട്ട് ചെയ്ത് വരുന്നത്. അതിന്റെ സത്ഫലം ധാരാളം കാണുന്നുണ്ട്, കണ്ട്കൊണ്ടിരിയ്ക്കുന്നുമുണ്ട്. കൂടാതെ ആചരണങ്ങളില്‍ വന്ന അപചയമാണ് സമൂഹം ദുര്‍ബലമാവാന്‍ മറ്റൊരു കാരണം. വിവാഹം,ഗര്‍ഭകാലസംസ്കാരങ്ങള്‍, ചോറൂണ്, മരണാനന്തരക്രിയകള്‍ ഇത് മുഴുവന്‍ ഹിന്ദു സമൂഹത്തില്‍ ലോപിച്ചുപോയി.
മത0 എന്ന് പറയുന്നത് ആദ്ധ്യാത്മികതയുടെ അടിസിഥാനത്തിലല്ല ആചരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിലനില്ക്കുന്നത്. അതില്‍ ധാരാളം അപചയങ്ങള്‍ വന്നുവെന്ന് ഇന്ന് നമുക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. അത് പുനരുദ്ധരിയ്ക്കണം , വീണ്ടും ആചരണങ്ങള്‍ സജീവമാക്കണം ,ശക്തമാക്കണം എന്ന സങ്കല്പത്തില്‍ സ്വര്‍ഗ്ഗീയനായ മാധവ്ജി മുന്‍കൈയ്യെടുത്ത് 1987 ല്‍ പാലിയത്ത് വെച്ച് ഒരു പാലിയം വിളംബരം പ്രഖ്യാപിയ്ക്കുകയുണ്ടായി. പക്ഷെ അതിന് വേണ്ടപോലെയുള്ള ഒരു പിന്തുടര്‍ച്ചയായിട്ടുള്ള പ്രവര്‍ത്തനം നടന്നിട്ടില്ല .ശ്രേഷ്ഠാചാരസഭ ആ പ്രവര്‍ത്തനമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത് എന്നതാണ് രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. എല്ലാ ആചരണങ്ങളും നടപ്പിലാക്കകയും അത് ചെയ്ത്കൊടുക്കാന്‍ പറ്റിയ രീതിയിലുള്ള ആചാര്യന്മാരെ സൃഷ്ടിക്കുകയുമാണ് സഭ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
വിവാഹം, ശവസംസ്കാരം ,ചോറൂണ്,നാമകരണം തുടങ്ങിയ എല്ലാ ക്രിയകളും ശ്രേഷ്ഠാചാരസഭ മെല്ലെ മെല്ലെ ,ആധുനിക കാലഘട്ടത്തില്‍ നടപ്പിലാകുന്ന രീതിയില്‍ വളരെ ജഡിലമായ ക്രിയാകലാപങ്ങള്‍ക്കപകരം നമുക്കെല്ലാവര്‍ക്കും അനുവര്‍ത്തിയ്ക്കാവുന്ന രീതിയിലുള്ള സങ്കല്പത്തോടുകൂടി അത് പഠിപ്പിച്ച് വരുന്നു. ഈ രണ്ട കാര്യങ്ങളാണ് ശ്രാഷ്ഠാചാരസഭ പ്രധാനമായിട്ട് ചെയ്ത് വരുന്നത്. കൂടാതെ സാധനാപദ്ധതിയിലാ മന്പോട്ട് പോകുന്നവര്‍ക്കായി അഡ്വാന്‍സായിട്ടുള്ള ,ശ്രീവിജ്യാ സമ്പ്രദായത്തിലുള്ള ക്ലാസ്സുകളും നടക്കുന്നുണ്ട്.അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ കാലത്തില്‍ നിന്നും വ്യത്യസ്തമായി, ഭാരതത്തിന്റെ ഇന്നത്തെ പ്രതികൂല സാഹചര്യത്തില്‍ നമുക്ക് കറച്ച്കൂടി അനുകൂലമായ അന്തരീക്ഷമുണ്ടായി. എല്ലാവരിലേയ്ക്ക്ും ഇതെത്തിയ്ക്കാന്‍ വേണ്ടിയിട്ട് ഒരു പുതിയ പ്ലാറ്റ്ഫോം നമുക്ക് ലഭിച്ചു. അതുകൊണ്ട് ഇന്നും നാളെയും ആ പുതിയ രീതിയില്‍ ഗായത്രീ മന്ത്രസാധനയ്ക്ക് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരിയ്ക്കുകയാണ്.അതില്‍ നിങ്ങളെയെല്ലാവരേയും സ്വാഗതം ചെയ്യുന്നു.
ഇതിനകത്ത് ആചാര്യപത്നി കെ.കെ. വാസന്തിയമ്മ ,ഒരു ശ്രീവിദ്യോപസകയാണ്. രണ്ടുപേരും ശ്രീവിദ്യോപസകരന്മരാണ്. മാധവ്ജിയില്‍ നിന്ന് പൂര്‍ണ്ണഗീക്ഷ ലഭിച്ച ശിഷ്യന്മാരില്‍ ഒരാളാണ് വാസന്തി ചേച്ചി. കൂടതെ കൊട്ടിയൂരുമായി ബന്ധപ്പെട്ട ചപ്പാരം ക്ഷേത്രത്തിലെ പാരമ്പര്യ പൂജാരിമാരില്‍ ഒരാളായ വളരെ പ്രസിദ്ധനായിരുന്ന രയരപ്പശ്ശന്‍ എന്ന ഉഗ്ര സാധകന്റെ ശിഷ്യന്മാരില്‍ ഒരാളാണ് വിശ്വേട്ടന്‍. രണ്ട് പരമ്പരയും ചേര്‍ന്ന് ഒരു കുടുംബമായ് ജീവിയ്ക്കുന്നു. ഒരു മകനുണ്ട്. മനോരമയില്‍ ഉദ്യോഗസ്ഥനാണ്. ഏതായാലും ഇത്രയും പറഞ്ഞുകൊണ്ട് ശ്രേഷ്ഠാചാരസഭയുടെ പ്രവര്‍ത്തനത്തിലേയ്ക്ക നിങ്ങളെ എല്ലാവരേയും ഞാന്‍ ഒരിയ്ക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു.