പ്രസിദ്ധീകരണങ്ങൾ

വിശ്വേട്ടനോട് ചോദിക്കാം
(Let’s ask Vishwetan)
Edited by
Dr. Deepesh V K

കേരളത്തിലെ ശ്രീവിദ്യോപാസകരിൽ പ്രമുഖനും അനേകായിരങ്ങളുടെ ഗുരുവും ആണ് ശ്രേഷ്ഠാചാരസഭയുടെ ആചാര്യനായ ശ്രീ എം ടി വിശ്വനാഥൻ. വിശ്വേട്ടൻ എന്ന് പരക്കെ അറിയപ്പെടുന്ന ആചാര്യൻ താന്ത്രികവും സാമൂഹ്യവുമായ വിഷയങ്ങളിൽ ഉണ്ടായ നിരവധി സംശയങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. ആ സംശയനിവാരിണിയുടെ ആദ്യഭാഗം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. ഭാരതീയഅദ്ധ്യാത്മിക മേഖലയിൽ അന്വേഷണം നടത്തുന്ന, വിശേഷിച്ച് താന്ത്രികവിഷയങ്ങളെ അറിയാൻ ആഗ്രഹിക്കുന്ന അന്വേഷകർക്ക് വഴിവെളിച്ചം ആയേക്കാവുന്ന ഒരു പുസ്തകം ആണ് ഇത്.
ചോദ്യോത്തരങ്ങൾ സമാഹരിച്ചു സംശോധനം ചെയ്തത് ഡോ. ദീപേഷ് വി കെ ആണ്

മാധവകേരളസുധ
( പതനത്തിൽ നിന്ന് ഉയിർപ്പിലേക്കുള്ള ഹിന്ദു വിചാരമാതൃക )
MADHAVAKERALASUDHA
(The Hindu paradigm from fall to resurrection)
Author :
Dr. Deepesh V K
Published by Sreshtacharasabha Books, Kozhikode.

ഹൈന്ദവസമൂഹത്തിന്റെ പാരമ്പര്യസംസ്കാരത്തിന് യുക്തിഭദ്രമായ വ്യാഖ്യാനങ്ങൾ നൽകുകയും പ്രചരിപ്പിക്കുകയും ഹിന്ദുസ്വാഭിമാനം വളർത്തുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് ശ്രീ. പി. മാധവൻ എന്ന മാധവ്ജി. ആധുനിക കാലത്തെ കേരളീയസമൂഹത്തിൽ ഹിന്ദുവിചാരമാതൃക പുനരാവിഷ്കരിക്കുകയും, ആചാരമാതൃകകളെ ശാസ്ത്രീയമായ ബോധത്തോടെ അനുസന്ധാനം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്ത മാധവ്ജിയുടെ ആദർശലോകത്തെയും പ്രവർത്തനമണ്ഡലത്തെയും പഠിക്കുന്നതിലൂടെ തിരിച്ചറിവിന്റെ പാത തെളിഞ്ഞുകാണുമെന്ന ബോധ്യമാണ് ഈ പഠനത്തിന് ആധാരം.

ഗായത്രിദർശനം

Author :
Acharyan Shri. M.T. Vishwanathan, Sreshtacharasabha
Published by Sreshtacharasabha Books, Kozhikode.

വേദമാതാവാണ് ഗായത്രി. ഗാഥിനപുത്രനായ വിശ്വാമിത്ര മഹർഷിയാണ് ഗായത്രി മന്ത്രത്തിന്റെ ദ്രഷ്ടാവ്. ഗായത്രി മന്ത്രസാധനയുടെ വിവിധ വശങ്ങളെ കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട കൃതിയാണ് ഗായത്രിദർശനം. ശ്രേഷ്ഠാചാരസഭയുടെ ആചാര്യൻ ശ്രീ എം ടി വിശ്വനാഥൻ രചിച്ച ഈ പുസ്തകം ശ്രേഷ്ഠാചാരസഭബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
വർഗ വർണ്ണ ഭേദമെന്യേ ഏവർക്കും ഗായത്രി മന്ത്രദീക്ഷ നൽകുകയും, ഗായത്രിമന്ത്രസാധനയുടെ അപാരത മലയാളിക്ക് മുൻപാകെ ലളിതമായ ഭാഷയിൽ വിശദീകരിക്കുകയും ചെയ്ത ഈ പുസ്തകം നമുക്ക് വഴിവിളക്ക് ആവുമെന്ന കാര്യത്തിൽ സംശയമില്ല

സംസ്കാരക്രിയകൾ – ഒരു പരിചയം
Samskara Kriyas – An acquaintance

Author :
Acharyan Shri. M.T. Vishwanathan, Sreshtacharasabha
Published by Ganga Books, Kozhikode.

ഷോഡശസംസ്കാരം ആണ് ഹൈന്ദവതയെ അനന്യവും കാലാതിവർത്തിയും ആക്കുന്നത്. സംസ്കാരക്രിയകളിൽ ഉള്ള സമൂഹത്തിന്റെ പ്രതികൂലമനസ്ഥിതിയാണ് അപചയത്തിന് കാരണം. ഭാരതം ശക്തമാവണമെങ്കിൽ സംസ്കാരക്രിയകളിലൂടെ സൃഷ്ടിക്കപ്പെടുന്ന തലമുറ ഉണ്ടാവണം. ഈയൊരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആണ് ശ്രേഷ്ഠാചാരസഭ പ്രവർത്തിക്കുന്നത്. സംസ്കാരക്രിയകളെ കേരളീയസമൂഹത്തിൽ പുതിയ കാലഘട്ടത്തിൽ അവതരിപ്പിക്കുകയാണ് ശ്രീ. എം ടി വിശ്വനാഥൻ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്