ശ്രേഷ്ഠാചാര സഭ

നാമസങ്കീര്‍ത്തനത്തോടെയും കുലദേവതാസ്മരണയോടേയും ഉദയസൂര്യനെ വിളക്ക് വെച്ച് ആദരിച്ചിരുന്ന ഹിന്ദു ഭവനങ്ങള്‍ ആയിരുന്നു കേരളീയ പാരമ്പര്യത്തിന്റെ മുഖമുദ്ര. നാമ ദേവതാ സ്മരണകളോടെ അസ്തമന സൂര്യനില്‍ നിന്ന് പ്രകാശത്തെ വിളക്കിലേയ്ക്ക് പകര്‍ത്തുകയും അത് കുടുംബത്തില്‍ ശ്രേയസ്സ് വര്‍ദ്ധിപ്പിയ്ക്കുമെന്നും ഉള്ള ജ്ഞാനവും പൂര്‍വ്വികര്‍ പകര്‍ന്നു നല്കിയിരുന്നു. എന്നാല്‍ ആധുനികമെന്ന് വിശേഷിപ്പിക്കുന്നതും അഹൈന്ദവവുമായ പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം ശക്തമാവുകയും പരമ്പരാഗത ജ്ഞാന നിര്‍മ്മിതികള്‍ അവഗണിയ്ക്കപ്പെടുകയും ചെയ്തു. അതിന്റെ ഫലമി ഹിന്ദു സമൂഹം സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവല്കരിക്കപ്പെട്ടതിന്റെ ചരിത്രമാണ് 18,19,20 നൂറ്റാണ്ടുകള്‍ക്ക് പറയാനുള്ളത്. ആത്മ വിശ്വാസം നഷ്ടപ്പെട്ട ഹിന്ദു സമൂഹത്തെ സമുദ്ധരിക്കുവാനും അതിജീവനത്തിന് പ്രേരിപ്പിയ്ക്കുവാനും കഴിയാതെ അന്നത്തെ ഹിന്ദു രാജാക്കന്മാര്‍ ഹതാശരായി. എങ്കിലും ധര്‍മ്മം ക്ഷയിക്കുമ്പോള്‍ അവതരിയ്ക്കുന്ന ഈശ്വരീയത നിറ‍ഞ്ഞ ഗുരുക്കന്മാരും പ്രസ്ഥാനങ്ങളും സാമൂഹിക അപചയങ്ങളെ മാറ്റിമറിക്കാന്‍ പരിശ്രമിച്ചതിന്റെ അനുഭവങ്ങളും ഉള്‍ചേര്‍ന്നതാണ് ഹിന്ദു ചരിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ രൂപീകൃതമായ ശ്രേഷ്ഠാചാരസഭ ഹിന്ദു ആത്മവിശ്വാസം ജപസാധനയിലൂടെ എന്ന ദൗത്യവുമായി അവതരിയ്ക്കുന്നത്.

അയ്യാവൈകുണ്ഠസ്വാമികളും ചട്ടമ്പിസ്വാമികളും ശ്രാനാരായണഗുരുവുമെല്ലാം നേതൃത്വം നല്കിയ ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മൂലം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടെ ക്ഷേത്ര ആരാധനാസ്വാതന്ത്ര്യം ജാതി ഭേദമന്യേ ഏവര്‍ക്കും സാദ്ധ്യമായി. അതോടെ എല്ലാമായി എന്ന് കരുതിയ സാഹചര്യത്തിലാണ്  ആരാധനാ സ്വാതന്ത്രം എന്ന ആശയത്തെ ക്കുറിച്ചുള്ള പുതിയ വഴിത്തിരിവിലെത്തുന്നത്.  ഈശ്വരനെ സാക്ഷാത്കരിയ്ക്കാനുള്ള, തന്നിലെ ഈശ്വരീയതയേ വികസിപ്പിയ്ക്കുവാനുള്ള ജ്ഞാനപദ്ധതികളെ യാതോരു വിലക്കുകളുമില്ലാതെ അറിയുകയൂം അനുഷ്ഠിയ്ക്കുകയും ചെയ്യാനുള്ള അന്തരീക്ഷത്തെയാണ് ആരാധനാ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഹിന്ദു നവോത്ഥാന മണ്ഡലം തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലേയ്ക്കുള്ള സ്വാതന്ത്ര്യം എന്നതില്‍ കവിഞ്ഞ് ശ്രീകോവിലിനകത്ത്  ആരാധന നടത്തുവാനുള്ള സ്വാതന്ത്ര്യം എന്ന ചിന്തയിലേയ്ക്ക് നവോത്ഥാന പ്രവര്‍ത്തനം കടന്നു. ഗുരുദേവന്‍ ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിയ്ക്കുകയും അവിടെ താന്ത്രികാരാധന നടത്തുന്നതിനു വേണ്ടി പാഠശാലകള്‍ സ്ഥാപിയ്ക്കുകയും ചെയ്തു. ഉന്നതമായ താന്ത്രികാചരണങ്ങള്‍വിധിയാം വണ്ണം അനുഷ്ഠിയ്ക്കുവാന്‍ ഏത് വ്യക്തിയ്ക്കും സാധിയ്ക്കുമെന്നും അതില്‍ വിധിവിലക്കുകള്‍ ഇല്ലെന്നും  നമ്മുടെ പൂര്‍വ്വികര് നല്കിയ അറിവാണെങ്കിലും പില്ക്കാലത്തുണ്ടായ പൗരോഹിത്യ മേല്‍ക്കോയ്മയുടെ കണ്ണഞ്ചിപ്പിയ്ക്കുന്ന പ്രകടനത്തില്‍ കേരളസമൂഹം മറന്നു പോയിരുന്നു.‍ ആ മറവിയെ മറികടക്കുവാന്‍ ഹിന്ദു നവോത്ഥാന പ്രസ്ഥാനങ്ങള്‍ പരിശ്രമിച്ചതിന്റെ ഫലമായി കേരളത്തില്‍ ക്ഷേത്രങ്ങളുടേയും മറ്റ് ദേവസ്ഥാനങ്ങളുടേയുംപുനരുദ്ധാരണം സജീവമായി നടന്നു.

ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹമണ്യത്തെ എന്ന ആര്‍ഷജ്ഞാനത്തെ അടിസ്ഥാനമാക്കിപൂജനീയ മാധവ്ജിയുടെ നേതൃത്വത്തില്‍നടന്ന ഐതിഹാസികമായി നടന്ന ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ  ഹിന്ദു ആരാധനാ പദ്ധതികള്‍ പഠിയ്ക്കുവാനും അനുഷ്ഠിയ്ക്കുവാനുമുള്ള സാഹചര്യം എല്ലാവര്‍ക്കും ലഭിച്ചു തുടങ്ങി. മാധവ്ജി കൊളുത്തിയ ആദര്‍ശദീപത്തെ പ്രവര്‍ത്തന പഥമായി സ്വീകരിച്ചുകൊണ്ട്  കോഴിക്കോട് കേന്ദ്രമാക്കി ശ്രേഷ്ഠാചാരസഭ പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ എം .ടി. വിശ്വനാഥനാണ് സഭയുടെ ആചാര്യന്‍.

കുലദേവതാചരണത്തിലുണ്ടായ അപചയമാണ് ഹിന്ദു കുടുംബങ്ങളുടെ അപചയത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞ ശ്രേഷ്ഠാചാര സഭ കുലദേവതാചരണം  പുനസ്ഥാപിയ്ക്കുവാനും സജീവമാക്കുവാനും പ്രേരിപ്പിച്ച്കൊണ്ടാണ്  അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സന്ധ്യയിലെ നാമജപം എന്ന ഏറ്റവും ലളിതവും എന്നാല്‍ ഫലശക്തിയുള്ളതുമായ ആചരണപദ്ധതി ശക്തമായി നടപ്പിലാക്കുവാന്‍ വേണ്ട പ്രചീരണ പരിശീലനക്കളരികള്‍ നടത്തിക്കൊണ്ടാണ് സഭ ഹിന്ദു ആത്മവിശ്വാസം പുനസ്ഥാപിയ്ക്കുവാനുള്ള ആദ്യ പടി തുടങ്ങുന്നത്.

കേരളത്തിലെ മിക്കവാറും ഹിന്ദു കുടുംബങ്ങളിലെ കുലദേവത ഭദ്രകാളി  ആണ്. വിഘ്നേശ്വരനേ ഭജിയ്ക്കാത്ത , സ്മരിയ്ക്കാത്ത ഒരു വിശേഷവും ഹിന്ദുവിനില്ല.ഏറ്റവും വിശിഷ്ഠമായ ആരാധനയിലൂടെ കുലദേവതാചരണം ശക്തമാക്കുന്നതിനായി ശ്രേഷ്ഠാചാരസഭ ഒരു വര്‍ഷം നീണഅട് നില്ക്കുന്ന പഠന ക്ലാസ്സ് അതിന്റെ ആരംഭം മുതല്‍ നടത്തിവരുന്നു. ശ്രീപരമേശ്വരനേയും  നാരായണനേയും ഗുരുവിനേയും ജപിയ്ക്കുവാന്‍  ദീക്ഷ നല്കി കൊണ്ട് ആരംഭിയ്ക്കുന്ന ഈ കോഴ്സില്‍ ദേവമാതാ ഗായത്രിയെ എപ്രകാരമാണ് ആരാധിയ്ക്കുക എന്ന് പഠിപ്പിയ്ക്കുന്നു. സന്ധ്യാവന്ദനം ,ഗായത്രീജപം, ഗുരുദേവതാസ്മരണം എന്നിവ ചെയ്ത് വിഘ്ന നിവാരണത്തിനായി ഒരു കുടുംബത്തില്‍ ഗമപതിഹോമം ചെയ്യേണ്ടുന്നത് എങ്ങിനേയെന്ന് പഠിപ്പിയ്ക്കുന്നു. മുറപ്രകാരം ദീക്ഷനല്കി ഗണപതിഹോമം പഠിപ്പിച്ച് സൂക്തങ്ങള്‍, സ്തുതികള്‍ എന്നിവ കൂടി പഠിപ്പിച്ചശേഷമാണ് ഭഗവതിസേവയുടെ മഹത്വത്തെ ഓര്‍മ്മിപ്പിയ്ക്കുക. ഭദ്രകാളീ ദീക്ഷ നല്കി ഭഗവതിസേവ ഒരു സാധകന് സ്വന്തം വീട്ടില്‍ എപ്രകാരം അനുഷ്ഠിയ്ക്കാമെന്ന് പരിശീലിപ്പിയ്ക്കുന്നു. ഇപ്രകാരം ഒരു വര്‍ഷം നീണഅട് നില്ക്കുന്ന പ്രഥമവര്‍ഷകോഴ്സ് കാല്‍നൂറ്റാണ്ട് പിന്നിട്ടു. ആയിരക്കണക്കിനാളുകളാണ് മലബാറില്‍ ഇപ്പോള്‍ വീടുകളില്‍ ഗണപതിഹോമവം ഭഗവതിസേവയും ചെയ്യുന്നത്. അതിനു കാരണം ശ്രേഷ്ഠാചാരസഭയുടെ നിശ്ശബ്ദപ്രവര്‍ത്തനമാണ്. ജ്യോതിഷപഠനം, വൈദികപഠനം ,താന്ത്രികമായ ഉയര്‍ന്ന പഠനങ്ങള്‍ ,ക്ഷേത്രതന്ത്രം എന്നിവയെല്ലാം സഭയുടെ തുടര്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്.

നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ബോധപൂര്‍വ്വം പരിശ്രമിയ്ക്കേണ്ടതുണ്ട് എന്ന ആര്‍ഷ സംസ്കൃതികളുടെ സൃഷ്ടിപരമായ മേഖലകളെ പുതിയ കാലത്ത് എപ്രകാരമാണ് പ്രാവര്‍ത്തികമാക്കുക എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഷോഡശസംസ്കാരക്രിയയെ ശ്രേഷ്ഠാചാരസഭ അവതരിപ്പിയ്ക്കുന്നത്. ഗര്‍ഭധാരണം മുതല്‍ ദമ്പതികള്‍ ശ്രദ്ധിയ്ക്കേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പഠിപ്പിയ്ക്കുകയും ഉത്തമസന്താന ലബ്ധിയ്ക്കായി എങ്ങിനെ യജ്ഞതുല്യ ജീവിതം എങ്ങിനെ നയിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന പഠന പരിശീലനങ്ങള്‍ സഭയുടെ സിലബസ്സില്‍ ഒന്നാണ്. പൈതൃകത്തെക്കുറിച്ചുള്ള സ്മരണകളും അത്  നല്കുന്ന ഊര്‍ജ്ജവുമാണ് ഹിന്ദുസമൂഹത്തിന്റെ നിലനില്പിന്നാധാരം. അതുകൊണ്ട് തന്നെ പിതൃസ്മരണ നമ്മുടെ ആരാധനകളില്‍ സുപ്രധാനമാണ്. പിതൃ ആരാധനകളിലുണ്ടായിട്ടുള്ള ആചരണലോപത്തിന്റെ കെടുതികളില്‍നിന്ന് ഹിന്ദു സമൂഹത്തെ സമുദ്ധരിയ്ക്കുന്നതിനാണ് പിതൃബലിതര്‍പ്പണ പരിശീലനങ്ങള്‍  സഭ നടത്തുന്നത്. ബലിതര്‍പ്പണം നടത്തുവാന്‍ ശ്രേഷ്ഠാചാരസഭ സ്വീകരിച്ച നേതൃപരമായ ഇടപെടല്‍ ഹൈന്ദവ സമൂഹം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. അന്ത്യേഷ്ടികര്‍മ്മങ്ങളിലൂടെ ആത്മാവിനെ വഹിച്ച ദേഹത്തെ ദേവതുല്യം ആദരിയ്ക്കുകയും ഉന്നതമായ നിലയില്‍ ദേഹസംസ്കരണചടങ്ങുകള്‍ നടത്തുകയും തുടര്‍ന്നുള്ളദിവസങ്ഹളിലുള്ള ബലിശുദ്ധികര്‍മ്മങ്ങള്‍ വിധിയാം വണ്ണം ആചരിയ്ക്കുവാനുള്ള പരിശീലനക്കളരികള്‍ വളരെ വര്‍ഷങ്ങളായി സഭ നടത്തിവരുന്നു.

ആത്മീയമായ ഉയര്‍ച്ചയ്ക്ക് നിദാനമാവുന്ന ആദ്ധ്യാത്മിക ചര്യകളെ ഗുരു ശിഷ്യനിലേയ്ക്ക പകരുന്ന പരമ്പരാഗത ഇന്ത്യന്‍ സമ്പ്രദായത്തിലാണ്  സഭയുടെ പഠന പരിശീലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഗുരുശിഷ്യ ബന്ധത്തിലൂടെ ഈശ്വര സാക്ഷാത്കാരം എന്ന തത്വത്തെ പ്രയോഗവല്കരിക്കുകയാണ്  ശ്രേഷ്ഠാചാരസഭ.

സമൂഹത്തില്‍ നേതൃപരമായ പങ്ക് വഹിയ്ക്കുന്നതിനും ,ആരോഗ്യപരമായ സാമൂഹ്യജീവിതം നയിക്കുന്നതിനും വ്യക്തിയെ പ്രപ്തമാക്കുന്നതിന് വേണ്ട കോഴ്സുകളും ശ്രെഷ്ഠാച്ര സഭ നടത്തുന്നുണ്ട്.

കുട്ടികളുടെ സര്‍വ്വതോമുഖമായ വികാസം ലക്ഷ്യമാക്കിയുള്ള മതപാഠശാലകള്‍ ശ്രേഷ്ഠാചാരസഭ പലയിടങ്ങളിലായി നടത്തുന്നുണ്ട്. അതിലുമുപരി മതപാഠശാല നടത്തുന്നതിന്  യുവതാ യുവാക്കളെ പരിശീലിപ്പിയ്ക്കുന്ന പഠന ക്കളരികളും സഭ നടത്തിവരുന്നു.

സാമാന്യ ഹിന്ദുജനവിഭാഗങ്ങള്‍ക്ക് സങ്കോചമേതുമില്ലാതെ ആരാധന നടത്തുവാനും സമൂഹത്തില്‍ മാതൃകാ ജീവിതം നയിക്കുവാനും പ്രാപ്തരാക്കുന്ന വിധത്തില്‍ പരിവര്‍ത്തിപ്പിയ്ക്കുവാനും പ്രേരിപ്പിയ്ക്കുന്ന ആദ്ധ്യാത്മികാ സാധനാപഥമാണഅ ഗുരു ആചാര്യശ്രീ  എം.ടി, വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭകോണഅട് വിഭാവനം ചെയ്തിരിയ്ക്കുന്നതും നടപ്പിലാക്കുന്നതും. സാധനാ സമ്പന്നമായ ഹൈന്ദവ ജീവിതത്തിലൂടെ ദേശീയതയെ ശക്തിപ്പെടുത്തുവാന്‍ കഴിയുമെന്ന തിരിച്ചറിവിന്റെ പാതയിലൂടെയാണ് ഗുരു നയിക്കുന്നത്. ആ പാതയിലേയ്ക്ക് ശ്രേഷ്ഠാചാരസഭയിലേയ്ക്ക്  സ്വാഗതം.