ശ്രേഷ്ഠാചാര സഭ
ലോകത്തിലെ ഏറ്റവും മികച്ച സാംസ്‌കാരിക പൈതൃകം സ്വന്തമായുള്ള നാടാണ് ഭാരതം … ഈ സാംസ്‌കാരിക മൂല്യം നമുക്ക് പാരമ്പര്യമായി കൈവരുകയും അത് എല്ലാ തലമുറകളിലും ആചരിക്കപ്പെടുകയും ചെയ്തു … ഭാരതത്തിന്റെ ഈ അമൂല്യ കഴിവിനാൽ , ഇവിടം പുണ്ണ്യഭൂമിയായി അറിയപ്പെട്ടു …
എന്നിരുന്നാലും, വിദേശശക്തികളുടെ മുന്നേറ്റം കാരണം, ചില പാരമ്പര്യങ്ങളും അതിന്റെ വളരെയധികം വിലമതിക്കുന്ന ധർമ്മങ്ങളും സമകാലീന സമൂഹത്തിൽ കുറച്ചു കുറയാൻ കാരണമായി.
രണ്ട് മൂന്ന് തലമുറകളിലേക്ക് തിരിഞ്ഞുനോക്കിയാൽ, നമ്മുടെ കുടുംബങ്ങളിൽ മന്ത്ര ജപം / സാധന എന്ന പാരമ്പര്യം ഉണ്ടായിരുന്നു. ഇത് ചെയ്തത് സന്യാസിമാർ അല്ല, നമ്മുടെ തന്നെ പൂർവ കുടുംബാംഗങ്ങൾ ആയിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഗൃഹസ്ഥരായ വ്യക്തികൾ തന്നെയാണ് ഇത് നയിച്ച് വന്നിരുന്നത്. സാധനയും തപസും കാരണം നമ്മുടെ പൂർവ്വികർ സമാധാനപരമായ ജീവിതം നയിച്ചു.
പക്ഷെ , പ്രത്യക്ഷത്തിൽ, നമുക്ക് പല തരത്തിലുള്ള ജപം അല്ലെങ്കിൽ സാധന സംസ്കാരം നഷ്ടപ്പെട്ടു പോകുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായി. ഭാരതത്തിലെ ഓരോ കുടുംബത്തിനും ഒരു കുല ദേവത (കുടുംബദേവത) ഉണ്ട്, കേരളത്തിൽ 95% കുടുംബങ്ങൾക്കും അത് ഭദ്ര കാളിയാണ്. കുല ദേവതകൾ മുഴുവൻ കുടുംബത്തെയും ബുദ്ധിമുട്ടുകളിൽ നിന്നും വെല്ലുവിളികളിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ, നമ്മുടെ കുലദേവതയെക്കുറിച്ച് നമ്മളിൽ പലർക്കും അറിയില്ല. അറിയുന്ന ചുരുക്കം ചിലരിൽ, നമ്മുടെ കുലദേവതയെ എന്തിന്, എങ്ങനെ ആരാധിക്കണമെന്ന് പലർക്കും അറിയില്ല എന്നൊരു സ്ഥിതി വന്നു.
ഗണപതി ഹോമവും ഭഗവതി സേവയും എല്ലാ വീട്ടിലും എല്ലാ കുടുംബാംഗങ്ങളുടെയും മൊത്തത്തിലുള്ള പ്രയോജനത്തിനായി അനുവർത്തിച്ചു പോന്നിരുന്നു . എല്ലാ വീടുകളിലും ഇത് കുടുംബനാഥൻ തന്നെയായിരുന്നു ഇത് നിർവഹിച്ചി രുന്നത് . അല്ലാതെ വേറെ ജാതിയിലോ മതത്തിലോ ഉള്ള പുറത്തുനിന്നുള്ള ഒരാളായിരുന്നില്ല .
എന്നാൽ കാലക്രമേണ, പാശ്ചാത്യ ചിന്തകളുടെ സ്വാധീനം കാരണം , നമുക്ക് ഈ സംസ്കാരം നഷ്ടപ്പെട്ടു,
നമ്മ ൾക്ക് വേണ്ടി പൂജകളും മറ്റ് ആചാരങ്ങളും നടത്താൻ നാം വേറെ ആരെയെങ്കിലും നിയമിക്കാൻ നിർബന്ധിതരായി തീർന്നു . അങ്ങിനെ നമ്മുടെ അടിസ്ഥാന സംസ്കാരം നമ്മുടെ കൈയിൽ നിന്ന് പോകാൻ ഞങ്ങൾ അനുവദിച്ചു.
ഇതെല്ലാം മുറുകെപ്പിടിക്കാനും , വീണ്ടും നമ്മുടെ സമൂഹത്തിനെ നല്ല വഴിയിലേക്ക് കൊണ്ട് വരാനുമുള്ള ശ്രമമാണ് ശ്രേഷ്ഠാചാര സഭ യുടെ ഉദ്ദേശം… എല്ലാവര്ക്കും സ്വാഗതം …
സാധന
ജീവിതത്തിൽ വളരെ വിലപ്പെട്ട രണ്ടു കാര്യങ്ങളാണ് സാധനയും , സാധന ചെയ്യുന്ന സാധകനും ..എന്താണ് സാധന ? ആരാണ് സാധകൻ ? ഇതാണ് ശരിയായി മനസ്സിലാക്കേണ്ടത് ..
കുലദേവത
കുലദേവതാ സങ്കൽപം ഭാരതത്തിൽ എല്ലാക്കാലത്തും സജീവമായിരുന്നു … എല്ലാ വ്യക്തിക്കും എല്ലാ കുടുംബത്തിനും ഓരോ കുലദേവത ഉണ്ടാവുകയും, ആ ദേവതയുടെ പ്രീതിക്കായി ചിട്ടയായ ജീവിതചര്യ പാലിക്കുകയും ചെയ്ത ഒരു സമൂഹമായിരുന്നു ഭാരതത്തിൽ നിലനിന്നിരുന്നത്.
പിതൃ തർപ്പണം
ഭാരതീയ പരമ്പര്യം അനുസരിച്ചു ഗൃഹസ്ഥർ അനുഷ്ഠിക്കേണ്ട മഹായജ്ഞങ്ങളിലൊന്നാണ് പിതൃ തർപ്പണം…
Recent from our Youtube Channel
-
ഗായത്രീ ദർശനം - ഗായത്രീ ജപവും, ധ്യാനവും, സന്ധ്യാവന്ദനവും, ഗുരുമുഖത്ത് നിന്നും പഠിക്കാം, അനുഷ്ഠിക്കാം
-
സുബ്രഹ്മണ്യ പൂജ പഠിക്കാം, അനുഷ്ഠിക്കാം | പൂജനീയ ഗുരുനാഥൻ ശ്രീ. എം. ടി. വിശ്വനാഥൻ (ശ്രേഷ്ഠാചാരസഭ)
-
കുമാര ദർശനം - രണ്ടാം ദിവസം | പൂജനീയ ഗുരുനാഥൻ, ആചാര്യൻ ശ്രീ. എം. ടി. വിശ്വനാഥൻ (ശ്രേഷ്ഠാചാരസഭ)
-
കുമാര ദർശനം - ആമുഖം | പൂജനീയ ഗുരുനാഥൻ, ആചാര്യൻ ശ്രീ. എം. ടി. വിശ്വനാഥൻ (ശ്രേഷ്ഠാചാരസഭ)
-
ബാലാവിംശതി (പാരായണം) | പൂജനീയ ഗുരുപത്നി ശ്രീമതി വാസന്തി അമ്മ (ശ്രേഷ്ഠാചാരസഭ) | Balavimshathi
-
നവരാത്രി : നവരാത്രി പുസ്തക /ആയുധപൂജാ പദ്ധതി
-
ഒരു ഹിന്ദു എങ്ങിനെ ആണ് നവരാത്രി അനുഷ്ഠിക്കേണ്ടത്
-
ഗണപതി ഹോമം, ഗണപതി സാധന - ഒരു ആമുഖം | Ganapathi Homam & Saadhana | Aacharyan Shri. M.T. Vishwanathan
-
Praanaahuthi Mantrangal (പ്രാണാഹുതി മന്ത്രങ്ങൾ) | Aacharyan Shri MT.Vishwanathan | Sreshtacharasabha
-
Aavaahanaadi Mudrakal (ആവാഹനാദി മുദ്രകൾ) | Aacharyan Shri M.T. Vishwanathan | Sreshtacharasabha
-
Bhasma dhaaranam (ഭസ്മധാരണം) | Aacharyan Shri M.T. Vishwanathan | Sreshtacharasabha
-
Aachamanam (ആചമനം)