മാധവജി മാധവ്ജി കണ്ട സ്വപ്നം യഥാർഥ്യമാക്കലാണ് ദൗത്യം
https://kesariweekly.com/74431/
കേരള ക്ഷേത്രസംരക്ഷണ സമിതി ഈ വര്‍ഷത്തെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മാധവ്ജി പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ് എം.ടി. വിശ്വനാഥനെ. അദ്ദേഹം ‘കേസരി’ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
1993 മെയ് മാസം, കോഴിക്കോട് കസ്റ്റംസ് റോഡിലുള്ള ശ്രീരാം പ്രസ്സില്‍ വെച്ച് അതിന്റെ നടത്തിപ്പുകാരില്‍ ഒരാളായ കൃഷ്ണനുമായി സംസാരിച്ചിരിക്കുകയായിരുന്നു എം.ടി. വിശ്വനാഥന്‍. കടലോരത്തെ ധീവര സമുദായത്തിലെ കുലദേവതാക്ഷേത്രങ്ങളില്‍ നേരത്തെ പൂജ ചെയ്തിരുന്നത് ആ വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയായിരുന്നു. പില്‍ക്കാലത്ത് അതുമാറി. അതിന്റെ ദോഷങ്ങള്‍ സമുദായത്തില്‍ കാണപ്പെടുന്നുണ്ട്. ഇതിനെന്താണ് ഒരു പരിഹാരം എന്നതായിരുന്നു കൃഷ്ണന്‍ ചോദിച്ചത്. ഈ ചോദ്യത്തില്‍ നിന്നാണ് ജാതി ഭേദമെന്യേ പൂജ പഠിക്കാന്‍ ആഗ്രഹമുള്ള ഹിന്ദുസമുദായത്തിലെ ആര്‍ക്കും പൂജ പഠിപ്പിക്കാനുള്ള സംവിധാനം എന്ന ശ്രേഷ്ഠാചാരസഭയുടെ പദ്ധതിയുടെ തുടക്കം.
കേരളത്തില്‍ മാത്രമല്ല, വിദേശങ്ങളില്‍പോലും ഉള്ള എത്രയോ പേര്‍ക്കു പൂജാവിധികള്‍ പഠിക്കാനും ആചരിക്കാനും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ശ്രേഷ്ഠാചാരസഭ എന്ന പ്രസ്ഥാനം ഉരുവപ്പെടുന്നത് ഇതിലൂടെയാണ്. അതിനാവശ്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ആചാര്യന്‍ എം.ടി. വിശ്വനാഥന് മാധവ്ജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചു എന്നുള്ളതിലുള്ള ചാരിതാത്ഥ്യം കൂടിയുണ്ട് ഈ ദൗത്യനിര്‍വ്വഹണത്തിലൂടെ. കേരള ക്ഷേത്രസംരക്ഷണ സമിതി ഈ വര്‍ഷത്തെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മാധവ്ജി പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ് എം.ടി. വിശ്വനാഥനെ. അദ്ദേഹം ‘കേസരി’ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്
